കര്‍ഷക അവാര്‍ഡിന് 23 വരെ അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024-ലെ സംസ്ഥാനതല കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിലെ കര്‍ഷകന്‍/കര്‍ഷക, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കുന്ന കൃഷി ഭവനുള്ള അവാര്‍ഡ്, മികച്ച കൃഷി ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി എന്‍ജിനീയര്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, മികച്ച കൃഷിഭവനുള്ള വി.വി രാഘവന്‍ സ്മാരക അവാര്‍ഡ്, പത്മശ്രീ കെ വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, ജൈവകൃഷി നടത്തുന്ന ഊര്/ക്ലസ്റ്റര്‍, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്, കേരകേസരി, പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ഊര് / വ്യക്തി, ജൈവ കര്‍ഷകന്‍, യുവ കര്‍ഷക/ യുവകര്‍ഷകന്‍, ഹരിത മിത്ര, ഹൈടെക് കര്‍ഷകന്‍, കര്‍ഷക ജ്യോതി, തേനീച്ച കര്‍ഷകന്‍, കര്‍ഷക തിലകം (വനിത), ശ്രമശക്തി അവാര്‍ഡ്, കാര്‍ഷിക മേഖലയിലെ നൂതന ആശയം, കര്‍ഷക ഭാരതി, കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (ട്രാന്‍സ്‌ജെന്‍ഡര്‍), ക്ഷോണിസംരക്ഷണ അവാര്‍ഡ്, മികച്ച കൂണ്‍ കര്‍ഷക/ കര്‍ഷകന്‍, ചക്ക സംസ്‌കരണം/ മൂല്യവര്‍ദ്ധന മേഖലയിലെ വ്യക്തി/ഗ്രൂപ്പ്, കൃഷിക്കൂട്ടങ്ങള്‍ക്കുള്ള അവാര്‍ഡ്, കര്‍ഷക വിദ്യാര്‍ത്ഥി (സ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി, കലാലയം), കാര്‍ഷിക മേഖലയില്‍ കയറ്റുമതി വ്യക്തി/ഗ്രൂപ്പ്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, മികച്ച എഫ്.പി.ഒ /എഫ്.പി.സി, കാര്‍ഷിക ഗവേഷണത്തിന് എം.എസ്. സ്വാമിനാഥന്‍ അവാര്‍ഡ്, റസിഡന്‍സ് അസോസിയേഷന്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച സ്‌പെഷല്‍ സ്‌കൂള്‍, പച്ചക്കറി ക്ലസ്റ്റര്‍, പോഷക തോട്ടം, മികച്ച പൊതുമേഖല സ്ഥാപനം (കൃഷി വകുപ്പ് ഒഴികെ), സ്വകാര്യ സ്ഥാപനം-കൃഷി വകുപ്പ് ഒഴികെ (കൃഷി വകുപ്പുമായി ബന്ധമില്ലാത്ത സ്ഥാപനം), ഫാം ഓഫീസര്‍, കൃഷി ഓഫീസര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ /കൃഷി അസിസ്റ്റന്റ് തുടങ്ങി 40 -ഓളം വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൃഷി ഭൂമിയുടെ രേഖകള്‍, നടപ്പിലാക്കിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 23 നകം അതത് കൃഷി ഭവനുകളില്‍ നല്‍കണം. അപേക്ഷയും കൂടുതല്‍ വിവരങ്ങളും കൃഷി വകുപ്പിന്റെ www.keralaagriculture.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202506.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.