ചൈനയില്‍ തകര്‍ത്ത് വീശിയ വിഫ ഇഫക്ട് കേരളത്തിലും; അടുത്ത അഞ്ച് ദിവസം പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനം കേരളത്തിലും. തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലില്‍ പ്രവേശിക്കും ഇതിന്‍റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂലൈ 26 വരെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്

വയനാട് തുരങ്കപാത: പാറ തുരക്കാൻ കൂറ്റൻ യന്ത്രങ്ങളെത്തി

കൽപ്പറ്റ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പാറ തുരക്കുന്നതിനുള്ള രണ്ട് ഭീമൻ ബൂമർ മെഷീനുകൾ എത്തിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് 15 ദിവസം കൊണ്ടാണ് അത്യാധുനിക യന്ത്രങ്ങൾ വയനാട്ടിൽ

കെ.പി. ജയചന്ദ്രന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററായി കെ.പി. ജയചന്ദ്രന്‍ ചുമതലയേറ്റു. പൊതുഭരണ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്. നേരത്തേ കുടുംബശ്രീ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായിരുന്നു. കോവിഡ് കാലത്ത് ദുരന്തനിവാരണ വകുപ്പില്‍ സെക്ഷന്‍

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.