മെച്ചന ഗവണ്‍മെനന്റ് എല്‍.പി സ്കൂളില്‍ കര്‍ക്കിട മാസത്തോടനുബന്ധിച്ച് ഭക്ഷ്യ യോഗ്യമായ ഇലകളുടെ പ്രദര്‍ശനവും ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറികള്‍ പാകം ചെയ്ത് നല്‍കുകയും ചെയ്തു. കര്‍ക്കിടകത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഇലകളെ പ്രധാന അധ്യാപിക അമ്മുജ കെ.എ കുട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്തു. പ്രദര്‍ശനത്തില്‍ ഭക്ഷ്യയോഗ്യമായ പതിനഞ്ചിലധികം ഇനം ഇലകള്‍ ഉണ്ടായിരുന്നു.
അധ്യാപകരായ സരിത പി.ബി, അരുണ്‍പ്രകാശ് എ.ജെ, ജസ്‌ലിന്‍ എ.എസ്, അഞ്ജു പി.വി, മുഹമ്മദ് ഷെരീഫ് പി എന്നിവര്‍ നേതൃത്വം നല്‍കി.

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം
കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്







