വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം. വാർഷിക വരുമാനം 50,000 രൂപയിൽ കവിയരുത്. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും, ജില്ലക്ക് അകത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ താമസ സ്ഥലത്തുനിന്നും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണന. യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ജാതി, വരുമാനം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അലോട്‌മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നു എന്നത് സംബന്ധിച്ച് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിൻറെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ, കൽപ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നൽകണം.ഫോൺ:04936 202232

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന

മണ്ണ് പരിശോധന ക്യാമ്പയിനും കർഷക പരിശീലന പരിപാടിയും നടത്തി

മാനന്തവാടി: ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഷീരോത്പാദക സഹകരണ സംഘം ഹാളിൽ ഏകദിന കർഷക പരിശീലന പരിപാടിയും മണ്ണ് പരിശോധന ക്യാമ്പയിനും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക്‌

സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ പരാതിയുമെന്ന് നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി

സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ ഫയൽ പരാതിയെന്നും അതിനാൽ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും   നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി  അധ്യക്ഷൻ വി ആർ സുനിൽകുമാർ എംഎൽഎ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന നിയമസഭ

സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷനംഗം

ജില്ലയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിത കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു.

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക് മികവ് പുലർത്തുന്നവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാർത്ഥ്യമാക്കുന്നതിനായി ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും ആഗോളതലത്തിൽ അറിയപ്പെടുന്ന

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഗൂഗിള്‍മാപ്പ് ഉപയോഗിക്കാം; ഈ മാര്‍ഗങ്ങളിലൂടെ

യാത്ര പോകുന്നവര്‍ക്ക് ഗൂഗിള്‍മാപ്പ് വഴി കണ്ടെത്തുന്നതിനുള്ള പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുമ്പോള്‍ യാത്രയ്ക്കിടയിലാണെങ്കില്‍ അത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഓഫ്‌ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.