പെട്ടെന്ന് പ്രായമാകുന്നത് ഏത് വയസിലാണെന്നറിയുമോ? ശരീരത്തിലെ തന്മാത്രകൾക്കും പറയാനുണ്ട്!

പെട്ടെന്ന് നിങ്ങൾ ശരീരത്തിലേക്ക് നോക്കുമ്പോൾ ചുളിവുകളും കുരുക്കളുമൊക്കെ കാണുമ്പോൾ വിചാരിക്കില്ലേ ഇതെന്താ ഇപ്പോൾ ഇങ്ങനൊരു മാറ്റമെന്ന്.. രാത്രി ഇരുട്ടിവെളുത്തപ്പോൾ പ്രായമായിപോയോ വയസായോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഗവേഷകർ. പതിയെ പതിയെ അല്ല ശരീരം പ്രായമാകുന്നത്. സാൻഫോർഡ് സർവകലാശാലയിൽ 2024ൽ നടന്ന പഠനം പറയുന്നത്, 44 വയസിനിടയിലും 60 വയസിനിടയിലുമാണ് ശരീരം പ്രായമാകുന്നതെന്നാണ്.

ശരീരത്തിലെ ഏകദേശം 11,000 തന്മാത്രകളിൽ നടത്തിയ സൂക്ഷമമായ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. 81 ശതമാനം തന്മാത്രകളിലും ഈ പ്രായത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ മനസിലാക്കിയിരിക്കുന്നത്. ബയോളജിക്കൽ പ്രായം പ്രോട്ടീനുകളിലും ജീൻ പ്രവർത്തനങ്ങളിലും മെറ്റബോളിസത്തിലും അടക്കം വ്യത്യാസങ്ങൾ പ്രതിഫലിപ്പിക്കും. എല്ലാവർഷവും നമ്മൾ ബർത്ത്‌ഡേ ആഘോഷിക്കുന്ന ക്രോണോളജിക്കൽ വയസുമായി ബയോളജിക്കൽ പ്രായത്തിനുള്ള വ്യത്യാസവും ഇതു തന്നെയാണ്. ഇത്തരത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ് നാൽപതിനും അറുപതിനും ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ. ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കാൻ ഏഴ് വർഷത്തോളം, ഓരോ മൂന്നു മുതൽ ആറു മാസം വരെ 25നും 72നും ഇടയിൽ പ്രായമുള്ള 108 പേരുടെ രക്തസാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബിഎഡ് കോമേഴ്‌സ് (ഇഡബ്ല്യൂഎസ്) വിഭാഗത്തില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 14 ന് ഉച്ച 12ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍: 9605974988.

തൊഴിൽ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 ൽ

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.