പ്രായത്തെ തോല്‍പ്പിച്ച് പഠിതാക്കള്‍; ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി.

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പഠിതാവ് പി പി സജീവന് ചോദ്യപേപ്പര്‍ നല്‍കി നിര്‍വഹിച്ചു.

ആദ്യ ദിനത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളുടെ പരീക്ഷകളായിരുന്നു. രണ്ടാം ദിനമായ ഞായറാഴ്ച സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ പരീക്ഷകൾ നടക്കും. ഡയറ്റിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 15നകം മൂല്യനിര്‍ണയം പൂർത്തിയാക്കി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. തുടർന്ന് വിജയികൾക്ക് ഈ വര്‍ഷത്തെ പത്താംതരം തുല്യതാ കോഴ്സ് രജിസ്‌ട്രേഷനുള്ള അവസരവും ലഭിക്കും.

മുള്ളന്‍കൊല്ലി പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ 72 വയസുകാരന്‍ നടരാജനാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. തോണിച്ചാല്‍ എമ്മാവൂസ് സ്‍പെഷ്യൽ സ്‌ക്കൂളിൽ പരീക്ഷാ എഴുതുന്ന 16 വയസുകാരനായ ഐഇഡി പഠിതാവ് സോബിന്‍ സിജി, മുള്ളന്‍കൊല്ലി പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്ന ഐഇഡി പഠിതാവ് 16 വയസുകാരന്‍ അര്‍ജ്ജുന്‍ എന്നിവരാണ് ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാക്കള്‍.

സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, ഹെഡ്മിസ്ട്രസ് ജി ലീന, തുല്യതാ വിഭാഗം സ്റ്റാഫ് പി വി ജാഫര്‍, ഇന്‍വിജിലേറ്ററായ നോഡല്‍ പ്രേരക് ഗ്ലാഡിസ് കെ പോള്‍, പ്രേരക്മാരായ എം പുഷ്പലത, പി വി അനിത, വി പി മഞ്ജുഷ, കെ ജി വിജയകുമാരി, പി പ്രഭാവതി, എന്‍ പി സക്കീന തുടങ്ങിയവര്‍ നേതൃത്വം നൽകി.

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ

ആധാർകാർഡ് പൗരത്വത്തിൻ്റെ പ്രധാനതെളിവായി കണക്കാക്കാനാവില്ല:തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം

സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം; എൻ.ജി. ഒ അസോസിയേഷൻ

കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡി

ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും

ഓണം കളറാക്കാന്‍ ഇനി നെട്ടോട്ടമോടണ്ട, ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ഓഗസ്റ്റ്

ഹയർ സെക്കൻഡറി എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനങ്ങ് ക്യാമ്പിന് തുടക്കമായി

വാളവയൽ: എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനിങ് ക്യാമ്പായ “ഇഗ്‌നൈറ്റ് 2025” വാളവയൽ ശാന്തിധാര സെൻ്ററിൽ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൂതാടി

പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം

പൊഴുതന: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി സേട്ടുക്കുന്ന് സ്കൂളിനും സ്ഥലപരിമിതിയുള്ള അച്ചുരാനം എൽപി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *