കെ-സ്മാര്‍ട്ട് സേവനം ഇനി അക്ഷയ കേന്ദ്രങ്ങളിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് പോർട്ടല്‍ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഓരോ സേവനത്തിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന സർവീസ് ചാർജ് നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഇലക്‌ട്രോണിക്സ് & വിവരസാങ്കേതിക വിദ്യാ വകുപ്പാണ് പുതിയ നിരക്കുകള്‍ അംഗീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജനന-മരണ രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ, നികുതി അടയ്ക്കല്‍, വിവിധ ലൈസൻസുകള്‍ക്കുള്ള അപേക്ഷകള്‍, സർട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവയുള്‍പ്പെടെ 13 ഇനം സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക. ഈ സേവനങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ് ഉണ്ടെങ്കില്‍, അത് സർവീസ് ചാർജിന് പുറമെ പൊതുജനങ്ങള്‍ നല്‍കേണ്ടിവരും. എല്ലാ അക്ഷയ കേന്ദ്രങ്ങളും സർവീസ് ചാർജ്, അപേക്ഷാ ഫീസ് എന്നിവയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന രീതിയില്‍ പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ കർശനമായി നിർദ്ദേശിക്കുന്നുണ്ട്. സേവനങ്ങള്‍ നല്‍കുമ്പോള്‍ പൗരൻമാരുടെ വ്യക്തിഗത ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ ഇൻഫർമേഷൻ കേരള മിഷനും അക്ഷയ പ്രോജക്‌ട് ഓഫീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

സൈക്യാട്രിസ്റ്റ്- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം.

ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ്, എംഡി /ഡിപിഎം /ഡിഎൻബിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എംഫിൽ/പിജിഡിസിപി

ടൂൾക്കിറ്റ് ഗ്രാന്റ് പദ്ധതി; അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനും, കൂടുതൽ വിവരങ്ങൾക്കും www.bwin.kerala.gov.in സന്ദർശിക്കണം. ഫോൺ: 0495 2377786.

പാർട്ട് ടൈം അധ്യാപക നിയമനം

മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം ഹയർ സെക്കണ്ടറി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ഓഗസ്റ്റ് 14ന്

വാടക നിയമത്തിൽ ഭേദഗതി വരുത്തണം:വ്യാപാരി വ്യവസായി ഏകോപനസമിതി

കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.