വാടക നിയമത്തിൽ ഭേദഗതി വരുത്തണം:വ്യാപാരി വ്യവസായി ഏകോപനസമിതി

കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിന് വേണ്ടിയും വൻകിട കുത്തകൾക്ക് വേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറിൻ്റെ സർക്കുലറുകളും നിയമ നിർമ്മാണങ്ങളും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിവരുന്ന ട്രേഡേഴ്സ് ലൈസൻസ് സംരംഭകർക്ക് കിട്ടുന്നതിനുവേണ്ടി ഒരുപാട് നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്എസ്എൽസി, പ്ലസ് ടു വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് കരിമ്പനക്കൽ അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.റഫീഖ് കെ.എ, ഷാനവാസ് സോയ, കെ.എം കുര്യൻ, സുധീർ, അബ്ദുൽ ലത്തീഫ്, കുഞ്ഞബ്ദുള്ള ഹാജി, ഷൈജു, ഷൗക്കത്തലി, ഉമ്മർ മണ്ടാടൻ, ജെയിംസ് കെ.പി, ഷെറീന നൗഷാദ്, അനിതാ കിഷോർ, ഷബ്നം റഫീഖ്, അഷറഫ്.കെ തുടങ്ങിയവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബിഎഡ് കോമേഴ്‌സ് (ഇഡബ്ല്യൂഎസ്) വിഭാഗത്തില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 14 ന് ഉച്ച 12ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍: 9605974988.

തൊഴിൽ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 ൽ

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *