മാനന്തവാടി പട്ടികവർഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളിലെ 103 കുട്ടികൾക്ക് ചെരുപ്പുകൾ വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നിനകം പട്ടികവർഗ വികസന ഓഫീസർ, മാനന്തവാടി, 670645 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04935 240210.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.