കപ്പുംചാൽ: ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയിൽ ‘പ്രകാശപ്രതികരണ ശേഷിയുള്ള മോളിക്കുലർ മെഷീനുകളുടെ രൂപകൽപനയും പ്രവർത്തന സംയോജനവും’ എന്ന വിഷയത്തിൽ ഉന്നതഗവേഷണത്തിന് പ്രവേശനം ലഭിച്ച ഡബ്ല്യു.എം.ഒ. ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് ഹാഷിമിനെ അനുമോദിച്ചു. കോളേജ് വിദ്യാർത്ഥിയായിരിക്കെ അക്കാദമിക്-അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള ഹാഷിമിൻ്റെ നേട്ടം, സ്ഥാപനത്തിനും വയനാടിനും അഭിമാനമാണെന്ന് മാനേജ്മെന്റ് കമ്മറ്റി കൺവീനർ ഡോക്ടർ കെ.ടി. അഷറഫ് പറഞ്ഞു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ സുബിന എം.പി. ആദ്ധ്യക്ഷ്യം വിഹിച്ചു. മുഹമ്മദ് ഹാഷിം, ധന്യ, സഫീറ തുടങ്ങിയവർ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







