ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവസംരംഭകർക്കായി സംഘടിപ്പിക്കുന്ന 15 ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിക്ക് (ഇഡിപി) മാനന്തവാടി ഹോട്ടൽ ഗ്രീൻസിൽ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയഭാരതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ വി വിജോൾ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജിഷ, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസർ റഹിമുദ്ധീൻ, വ്യവസായ വികസന ഓഫീസർ നൗഷാദ് എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.