പട്ടികവര്‍ഗ വികസന വകുപ്പ് വൈത്തിരി താലൂക്കിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2023-24, 2024-25 വര്‍ഷങ്ങളില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ നാല് സി ഗ്രേഡോ അതില്‍ കൂടുതലോ, പ്ലസ്ടുവിന് രണ്ട് സി ഗ്രേഡോ അതില്‍ കൂടുതലോ നേടിയവര്‍ക്കോ ഡിഗ്രി, പിജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 25 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി ഓഫീസിലോ, കല്‍പ്പറ്റ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പിണങ്ങോട്, വൈത്തിരി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 04936 202232.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.