വാളവയൽ: എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനിങ് ക്യാമ്പായ “ഇഗ്‌നൈറ്റ് 2025” വാളവയൽ ശാന്തിധാര സെൻ്ററിൽ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എൻ.എസ്.എസ്. ജില്ലാ കൺവീനർ കെ.എസ്. ശ്യാൽ സ്വാഗതം ആശംസിച്ചു.
ക്ലസ്റ്റർ കൺവീനർമാരായ കെ. രവീന്ദ്രൻ, എം.കെ. രാജേന്ദ്രൻ, എ.വി. രജീഷ്, പി.കെ. സാജിത്, വി.പി. സുഭാഷ് , സിസ്റ്റർ ജോയ്സി, അമൃത വി എസ്, നയന പി.എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൂതാടി ക്ലസ്റ്റർ കൺവീനർ കെ.ഡി. സുദർശൻ നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 108 വോളണ്ടിയർ ലീഡർമാർ പങ്കെടുക്കുന്നു. ലീഡർഷിപ്പ്,നാഷണൽ സർവ്വീസ് സ്കീം ചരിത്രവും തത്വശാസ്ത്രവും, വാർഷിക പ്രവർത്തനാസൂത്രങ്ങൾ, സാമൂഹിക ഇടപെടലുകൾ, യൂണിറ്റ് തല ഇടപെടലുകൾ തുടങ്ങിയ വിവിധ ക്ലാസുകളാണ് ക്യാമ്പിൽ നടത്തപ്പെടുന്നത്.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.