വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.
വോട്ടിങ് മെഷീനിൽ പ്രത്യക്ഷപ്പെട്ട പുതിയ സ്കൂൾ ഉച്ചഭക്ഷണ മെനു കുട്ടികളിൽ കൗതുകമുണർത്തി.
അധ്യാപകരായ ജസീം.ടി,പ്രവീൺദാസ്, സുമയ്യ നർഗീസ്, ശ്യാമ.എസ്,ഓഫീസ് സ്റ്റാഫ് അനിത കാർത്തിക് എന്നിവർ നേതൃത്വം നൽകി.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം