കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 -205519

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു.
ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കുറുവ