സ്പോർട്സ് കൗൺസിലിലേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ഒക്ടോബർ ആറിനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്കുള്ള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധികൾക്കുള്ള തെരെഞ്ഞെടുപ്പ് ഒക്ടോബർ 14 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും നടക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് ഒക്ടോബർ രണ്ടിന് രാവിലെ 10 നും നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമ നിർദ്ദേശ പത്രിക സെപ്റ്റംബർ 16 ഉച്ചയ്ക്ക് രണ്ടിനകം നൽകണം. നാമനിർദ്ദേശ പത്രിക ജില്ലാ സ്പോർട്സ് കൗൺസിലിൽ ലഭിക്കും.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.