തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, ജനകീയസൂത്രണം, സാക്ഷരത, കേരള മിഷൻ, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെൺ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയെന്നും ജസ്റ്റിൻ ബേബി കൂട്ടിച്ചേർത്തു.

സിഡിഎസ് ചെയർപേഴ്സൺ പി സൗമിനി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എ എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വത്സലകുമാരി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ എം സലീന, മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ഹരികുമാർ, തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ ശങ്കരൻ, കാട്ടിക്കുളം കേരള ബാങ്ക് മാനേജർ ടി അനിൽകുമാർ, കാട്ടിക്കുളം ഗ്രാമീണ ബാങ്ക് മാനേജർ രഞ്ജിത്ത് കെ കൃഷ്ണൻ, സിഡിഎസ് ഉപസമിതി കൺവീനർ ജയന പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കുടുംബശ്രീകളിലെ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.