വൈത്തിരി ഗ്രാമപഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ലിയു അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്ക്കാലിക ഓവർസിയർ നിയമനം നടത്തുന്നു. ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്മാൻ, സിവിൽ/ ഐടിഐ എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 24 നകം യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോൺ: 9496048337.

മാനേജ്മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്ഷിപ്പ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ