പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര, ആനകുഴി, അമലനഗർ, കൂടമാടിപൊയിൽ, വിക്കലം, ദാസനകര, ലക്ഷ്മി കോളനി, അപ്പൻകവല, ചന്ദനകൊല്ലി, കല്ലുവയൽ, നീർവാരം ടൗൺ, മഞ്ഞവയൽ, നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ, പുഞ്ചവയൽ ടൗൺ, കീഞ്ഞുകടവ്, മാതോത്ത് പൊയിൽ, ആനപ്പാറ വയൽ, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റർ, പള്ളിമുക്ക്, വെള്ളരിവയൽ, കുരിശുംത്തോട്ടി, ഉരളകുന്ന് പ്രദേശങ്ങളിൽ നാളെ (സെപ്റ്റംബർ 19) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കൊച്ചേട്ടൻ കവല, കുപ്പാടിത്തറ, മുണ്ടക്കുറ്റി, കുറുമണി, ബാങ്ക്കുന്ന്, ചേരിയംകൊല്ലി പ്രദേശങ്ങളിൽ നാളെ(സെപ്റ്റംബർ 19) ഉച്ച 1 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ക്വാറി റോഡ് -അരിമന്നം, നാരോകടവ്, തേറ്റമല -കുഴൽ കിണർ റോഡ് പ്രദേശങ്ങളിൽ നാളെ (സെപ്റ്റംബർ 19) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.