കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് , സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശീന്ദ്രൻ, എ.എൻ പ്രഭാകരൻ, എം.മധു, എം.എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു. രുഗ്മിണി സുബ്രമണ്യൻ അദ്ധ്യക്ഷയായി. ബൈജു നമ്പിക്കൊല്ലി സ്വാഗതവും സജി മാത്യു നന്ദിയും പറഞ്ഞു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







