സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി.
നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു.
സുൽത്താൻ ബത്തേരി സിഡിഎസിൽ രജിസ്റ്റർ ചെയ്ത വയോജന അയൽക്കൂട്ടങ്ങളിലെ 100 ഓളം വയോജനങ്ങളാണ് വിവിധ കലാപരിപാടികളിൽ പങ്കെടുത്തത്. നാടൻ പാട്ട്, ഡാൻസ്, കൈകൊട്ടി കളി, കോൽകളിപാട്ട്,
ഗാനമേള, കഥാപ്രസംഗം, കവിതാവായന തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
വയോജനങ്ങളുടെ കഴിവുകൾ കണ്ടെത്തുകയും അവരുടെ സമൂഹജീവിതത്തിൽ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
സിഡിഎസ്. ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, വയോജന അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ