ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ് പ്രതിനിധി എം ബാബുരാജ് മുളകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. മുളത്തൈ നടൽ വില്ലേജ് പ്രതിനിധികളും സ്കൂൾ സർവീസ് സ്കീം വോളന്റിയർമാരും ചേർന്ന് നടത്തി. തുടർന്ന് വിവിധ ബാംബു യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മുളയുൽപ്പന്ന നിർമാണവും പ്രദർശനവും നടന്നു. മുഹമ്മദ് സാദിഖ് കല്ലട മുളകളെ കുറിച്ചുള്ള പവർ പോയിന്റ് പ്രസന്റെഷൻ നടത്തി.
ഭവം, പ്രസീദം, ജയന്റ് ഗ്രാസ്, സുഷി, പച്ച ലൈഫ്, ഉറവ് ഇക്കോ ലിങ്ക്സ്, കലാഗിയ, വേൾഡ് ഓഫ് ബാംബു ബാംബു നഴ്സറി, തിരുവാതിര വാല്യു ആഡഡ് അഗ്രോ പ്രൊഡക്റ്റ്സ്, തൃക്കൈപ്പറ്റ പൈതൃകഗ്രാമം, പത്മ ആർട്സ്, തൃക്കൈപ്പറ്റ പിക്കിൾസ്, ഡ്രീംസ് ഡ്രൈ ഫ്ലവർ, കലം, സൃഷ്ടി, എന്നീ യൂണിറ്റുകളും, ഹോംസ്റ്റേ പ്രതിനിധികളും പങ്കെടുത്തു.
SSS കോർഡിനേറ്റർ ജിജിത കെപി, ലിതിൻ മാത്യു, ബാംബു വില്ലേജ് പ്രതിനിധികളായ സുജിത് എംപി , സാബു ഓജെ, ഷിബി എൻവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







