സുല്‍ത്താന്‍ ബത്തേരി 21 പേര്‍, നെന്‍മേനി 17, അമ്പലവയല്‍ 15 , മീനങ്ങാടി 12, വെള്ളമുണ്ട 11, കല്‍പ്പറ്റ, കണിയാമ്പറ്റ, മാനന്തവാടി 9 പേര്‍ വീതം മുള്ളന്‍കൊല്ലി, പൂതാടി 7 പേര്‍ വീതം, മുട്ടില്‍, പൊഴുതന, പുല്‍പ്പള്ളി 6 പേര്‍ വീതം, വൈത്തിരി 5, മേപ്പാടി, നൂല്‍പ്പുഴ 4 പേര്‍ വീതം, എടവക, പടിഞ്ഞാറത്തറ 3 പേര്‍ വീതം, മൂപ്പൈനാട് 2, കോട്ടത്തറ, പനമരം, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, കോയമ്പത്തൂരില്‍ നിന്ന് വന്ന മുള്ളംകൊല്ലി സ്വദേശി, ദുബായില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപട്ടിക; വയനാട്ടിൽ 6,02,917 വോട്ടർമാർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലയിൽ 6,02,917വോട്ടർമാർ. സ്ത്രീകൾ-310146, പുരുഷൻമാർ-292765, ട്രാൻസ്‌ജെൻഡർ-6 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.