ദുരന്ത ഭൂമിയിൽ നിന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ കേരളത്തിന് പുറത്ത്

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഉടമസ്ഥർ മരണപ്പെട്ടതിനെ തുടർന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്.
9 പൂച്ചകൾ, 5 പൂച്ചക്കുട്ടികൾ, 2 നായകൾ എന്നീ വളർത്തു മൃഗങ്ങളെയാണ് സന്നദ്ധ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പിഇടിഎ) വഴി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദത്തു നൽകിയത്.
ഇതിൽ അവശ നിലയിൽ ലഭിച്ച ഒരു പൂച്ചയും രണ്ട് പൂച്ചക്കുട്ടിയും കൊണ്ടുപോകുന്ന വഴിയിൽ മരണപ്പെട്ടു. ബാക്കി 13 വളർത്തുമൃഗങ്ങളും കേരളത്തിന് പുറത്ത് സുഖമായിരിക്കുന്നുവെന്ന് പിഇടിഎ സീനിയർ ഡയറക്ടർ (വെറ്ററിനറി അഫയേഴ്സ്) ഡോ. മിനി അരവിന്ദൻ പറഞ്ഞു.
“മുണ്ടക്കൈ-ചൂരൽമല ഭൂമിയിൽ നിന്ന് ലഭിച്ച വളർത്തുമൃഗങ്ങൾ ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ദത്തു നൽകിയിരിക്കുന്നത്.

എല്ലാ മൃഗങ്ങളും സുഖമായിരിക്കുന്നു,” ഡോ. മിനി വിശദീകരിച്ചു.

ദുരന്തത്തിൽ ആകെ 2775 മൃഗങ്ങൾ മരണപ്പെട്ടു. ഇതിൽ 81 പശുക്കൾ, 50 മുയലുകൾ, 16 ആടുകൾ, 5 എരുമകൾ, 2623 കോഴികൾ എന്നിവയുൾപ്പെടുന്നു. 202 ക്ഷീരകർഷകർക്ക് നഷ്ടം സംഭവിച്ചു.

ദുരന്തത്തിൽ പരിക്കുപറ്റിയ 234 വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് ചികിത്സ നൽകി. രക്ഷപ്പെട്ട മൃഗങ്ങൾക്കായി സ്വകാര്യ വ്യക്തികൾ, ക്ഷീരകർഷക സംഘങ്ങൾ, വെറ്ററിനറി കോളേജ് പൂർവ വിദ്യാർത്ഥികൾ എന്നിവർ മുഖേന ലോഡ് കണക്കിന് തീറ്റയും പോഷകാഹാരവും ലഭ്യമാക്കി.

കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി ഇതുവരെ 18.02 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 178 കുടുംബങ്ങളെ ഉപജീവനം പുന:സ്ഥാപിച്ചു നൽകേണ്ട പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു. ഇതിൽ 78 കുടുംബങ്ങളെ ഉടൻ സഹായം നൽകേണ്ട ചുരുക്കപട്ടികയിലും ഉൾപ്പെടുത്തി.

എൽസ്റ്റണിൽ ഉയരുന്ന പുനരധിവാസ വീടുകൾ പൂർത്തിയാക്കിയശേഷം തങ്ങളുടെ ഉപജീവനം പുന:സ്ഥാപിക്കുന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോയാൽ മതി എന്ന് ക്ഷീര കർഷകർ തന്നെ ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ

ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

കർക്കിടകവും ആരോഗ്യ സംരക്ഷണവും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ജൂലൈ 25 മുതൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.