മീനങ്ങാടി സബ്സ്റ്റേഷന്‍ മുതല്‍ കനാല്‍ റോഡ് വഴി പി.ബി.എം ഹോസ്പിറ്റല്‍ വരെ പുതുതായി നിര്‍മ്മിച്ച 33 കെ.വി ലൈനിലൂടെ നാളെ(ഞായര്‍ ) രാവിലെ 10 മുതല്‍ ഏത് സമയത്തും വൈദ്യുതി പ്രവഹിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പോസ്റ്റുമായോ ലൈനുമായോ സമ്പര്‍ക്കത്തില്‍ ഏപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പോസ്റ്റിലോ ലൈനിലോ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോണ്‍ നമ്പറില്‍ അറിയിക്കണം ഫോണ്‍ 9496011027

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ