ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ്. ഇരയായത് തൃശൂര്‍ സ്വദേശിനി;പ്രതിയെ കുടുക്കി പോലീസ്

തൃശൂർ: ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിം ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ് നടത്തുന്ന മുംബൈ സ്വദേശിനി പിടിയില്‍. 2020 ഡിസംബറിൽ തൃശൂരിലെ ന്യൂ ജനറേഷന്‍ ബാങ്ക് ശാഖയിലെ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. വ്യാജ രേഖകള്‍ ചമച്ച് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കരസ്ഥമാക്കി, ബാങ്കിങ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്.

മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനി സ്വദേശനി നൂര്‍ജഹാന്‍ അബ്ദുള്‍ കലാം ആസാദ് അന്‍സാരി ആണ് അറസ്റ്റിലായത്. വലിയ തുകകള്‍ ഇടപാടു നടത്തുന്ന ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ഇ-മെയിലുകൾ ഹാക്കിങ് വഴി നിരീക്ഷിച്ച് തട്ടിപ്പു നടത്തേണ്ട ഇരയെ കണ്ടെത്തും. തുടർന്ന് അക്കൗണ്ട് ഉടമകളുടെ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ, ഉപഭോക്താക്കളുടെ സമൂഹ മാധ്യമങ്ങളിലോ, വെബ് സൈറ്റുകളിലോ ഉള്ള രേഖകള്‍ തട്ടിയെടുക്കുകയോ ചെയ്യും. ഇടപാടുകാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റുകകള്‍ വഴി കരസ്ഥമാക്കുകയും അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇൻ്റര്‍നെറ്റ് ബാങ്കിങ് പാസ് വേഡുകള്‍ മാറ്റി അതുവഴി പണം പിന്‍വലിക്കുകയുമാണ് സംഘത്തിൻ്റെ തട്ടിപ്പ് ശൈലി.

തൃശൂര്‍ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ എറണാകുളത്തെ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് തട്ടിപ്പുകാര്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്. സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനായി മുംബെയില്‍ നിന്നും വിമാന മാര്‍ഗമാണ് പ്രതി ഉള്‍പ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനുവേണ്ടി തൃശൂര്‍ സ്വദേശിനിയുടേതെന്ന വിധത്തില്‍ നല്‍കിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളത്തു നിന്നും മുംബെയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് ബീഹാര്‍, മുംബെ, ഡല്‍ഹി എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയുമായിരുന്നു.

പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച്, കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പരിശോധിച്ചുമാണ് കുറ്റവാളികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. പോലീസ് സംഘം ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച് അന്വേഷണം നടത്തി. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസിലാക്കിയ പ്രതി താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവില്‍ പോയിരുന്നു. പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയില്‍ എത്തിയപ്പോഴാണ് പിന്തുടര്‍ന്ന് പിടികൂടിയത്.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്‌, ട്രേഡ്സ്മാൻ ഇൻ

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.