മരണാനന്തര ചടങ്ങും, വിവാഹവും നടന്ന വീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കേസ്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 150 ഓളം പേർക്കെതിരെയും, വിവാഹത്തിൽ പങ്കെടുത്ത നാനൂറോളം പേർക്കെതിരെയുമാണ് കേസ്സെടുത്തത്. മാനദണ്ഡങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി തടയാനുള്ള ഓർഡിനൻസ് പ്രകാരമാണ് കേസ്. ആരോഗ്യ വകുപ്പിൻ്റെ പരാതിയിലാണ് തലപ്പുഴ പോലീസ് കേസ്സെടുത്തത്.

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച് ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ