മാനന്തവാടി: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ഷാജിർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അജിത്ത് വർഗീസ്
അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.ആർ ജിതിൻ റിപ്പോർട്ട് അവതരിപ്പിച്ചു.എ.കെ റൈഷാദ്, കെ.വിപിൻ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങൾ സുജിത്ത് സി.ജോസ്, വി.ബി ബബീഷ് എന്നിവർ നേതൃത്വം കൊടുത്തു. സംഘാടക സമിതി ചെയർമാൻ എം.റജീഷ് സ്വാഗതവും അനിഷ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.