മീനങ്ങാടി സ്വദേശികളായ 20 പേര്‍, പൂതാടി 10 പേര്‍, ബത്തേരി 7 പേര്‍, മാനന്തവാടി 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, കണിയാമ്പറ്റ, നെന്മേനി മൂന്ന് പേര്‍ വീതം, മേപ്പാടി, മുട്ടില്‍, പൊഴുതന, തരിയോട്, തൊണ്ടര്‍നാട്, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഗള്‍ഫില്‍ നിന്ന് വന്ന എടവക സ്വദേശിയും, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍