കെ.എസ്.ആർ.ടി.സി. ബസ് വൈകി,വിമാനയാത്ര മുടങ്ങി; യാത്രക്കാരിക്ക് അരലക്ഷം നഷ്ടപരിഹാരം

കോഴിക്കോട് : കെ.എസ്.ആർ.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാൽ തുടർയാത്രയിൽ സാമ്പത്തികനഷ്ടവും ക്ലേശവുമുണ്ടായ യാത്രക്കാരിക്ക് കോഴിക്കോട് പെർമനന്റ് ലോക് അദാലത്ത് 51,552 രൂപ നഷ്ടപരിഹാരം വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാർവില്ലയിൽ ഇ.എം. നസ്നയാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരേ പരാതിനല്കിയത്.

കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്കുള്ള ബസ് ക്രമാതീതമായി വൈകിയതിനാൽ യാത്രക്കാരിക്കും ഭർത്താവിനും വിമാനയാത്ര മുടങ്ങി.

മൈസൂരിലെത്തിയപ്പോഴേക്കും നാലര മണിക്കൂർ ബസ് വൈകിയിരുന്നു. മൈസൂരിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് ടാക്സി വിളിക്കേണ്ടി വന്നു. പക്ഷേ വിമാനത്തിൽ പോകാനായില്ല. തുടർന്ന് മറ്റൊരു ഫ്ളൈറ്റിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു.

ഇതെല്ലാം വ്യക്തമാക്കി അവർ സമർപ്പിച്ചപരാതി പരിശോധിച്ചശേഷമാണ് അദാലത്ത് ചെയർമാൻ വി.പ്രകാശ്, അംഗങ്ങളായ എം.ടി. രാജൻ നായർ, ബി. വേണുഗോപാലൻ എന്നിവർ തീർപ്പുകല്പിച്ചത്. മൂന്നുമാസത്തിനകം പണം നല്കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്കണമെന്നും കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരിൽനിന്ന് തുക ഈടാക്കാവുന്നതാണെന്നും വിധി തീർപ്പിൽ പറയുന്നു.

ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് 20 ന്

സംസ്ഥാന ഫെൻസിങ്‌ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള ജില്ലാ ഫെൻസിങ്‌ ചാമ്പ്യൻഷിപ്പ് ജൂലൈ 20 ന് രാവിലെ 10 ന് മരവയൽ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. അണ്ടർ 10, അണ്ടർ 12, അണ്ടർ

സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ഗവ. കോളേജിൽ ബിഎ ഇംഗ്ലീഷ്, ഡലവപ്പ്മെൻറ് ഇക്കണോമിക്‌സ്, ബികോം ഫിനാൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. ജൂലൈ 19 നുള്ളിൽ കോളജ് ഓഫീസിൽ അപേക്ഷ നൽകണം.

ടെൻഡർ ക്ഷണിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ സ്റ്റേഷനറി ഓഫീസിൽ ഉപയോഗ്യമല്ലാത്ത ടൈപ്പ് റൈറ്റർ, ഡ്യൂപ്ലിക്കേറ്റർ എന്നിവ ക്വട്ടേഷൻ ക്ഷണിച്ചു ലേലം ചെയ്യുന്നു. താല്പര്യമുള്ളവർ ജൂലൈ 30 ന് ഉച്ച 2.30 ന് മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസ് പരിസരത്ത് നടക്കുന്ന

പ്രവാസി കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പ്രവാസി കോൺഗ്രസ് ‌മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ മുൻ മുഖ്യ മന്ത്രി ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു.ഡി.സി.സി. ജന:സെക്രട്ടറി ബിനു തോമസ് അനുസ്മരണ യോഗം ഉദ്ഘാടന കർമ്മം നിർവഹിച്ചു. സുനിൽ മുട്ടിൽ സ്വാഗതം പറഞ്ഞ

സൗജന്യ വെബിനാർ

കണ്ണൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ അക്കൗണ്ടിംഗ് മേഖലകളിലെ ജോലി സാദ്ധ്യതകൾ, കോഴ്സുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ അറിയുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ജൂലായ് 21 ന് വൈകിട്ട് 7 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.