മുൻമന്ത്രി ജയലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി.കെ ജയലക്ഷ്മിക്ക് നേരെ വീണ്ടും സൈബർ ആക്രമണം. വയനാട് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ വയനാട് ജില്ലാ കലക്ടർക്കും ജയലക്ഷ്മി പരാതി നൽകി. വാട്സ് ഗ്രൂപ്പ് അഡ്മിൻമാർ ,വാട്സ് അപ്പ് നമ്പറുകൾ ,ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ജയലക്ഷ്മി പരാതി നൽകിയത്.

വ്യക്തിഹത്യ ചെയ്യുന്ന രീതിയിലും കുടുംബത്തെയും സമുദായത്തെയും അപമാനിക്കുന്ന തരത്തിലും സൈബർ ആക്രമണം നടക്കുകയാണന്നും സ്ത്രീയെന്ന പരിഗണനയോ പട്ടികവർഗ്ഗക്കാരി എന്ന പരിഗണനയോ നൽകുന്നില്ലന്നും താനും കുടുംബവും വലിയ മാനസിക സമ്മർദ്ദത്തിലാണന്നും പരാതിയിൽ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ തനിക്കെതിരെ കെട്ടിച്ചമച്ച ഒരു വാർത്തയാണ് സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാർത്തക്കെതിരെ താൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സമഗ്രാന്വേഷണം നടത്തി തെളിവില്ലന്ന് കണ്ട് വിജിലൻസ് അവസാനിപ്പിച്ചതാണന്നും ജയലക്ഷ്മി പറഞ്ഞു.
താൻ മന്ത്രിയായിരിക്കെ കുടംബത്തിൽ ഒരാൾക്കും അനർഹമായ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയായിരുന്നപ്പോൾ ബന്ധുക്കളായതിൻ്റെ പേരിൽ മുന്നൂറിലധികം അംഗങ്ങളുള്ള തൻ്റെ തറവാട്ടിലെ അർഹതപ്പെട്ട പലർക്കും പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ഒരു കലത്ത് വൻതോതിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്തകൾ ഇപ്പോൾ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എതിർ ചേരിയിൽ നിന്നുള്ളവർ പ്രചരിപ്പിക്കുന്നതാണന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും ജയലക്ഷ്മി അഭ്യർത്ഥിച്ചു.

ജയലക്ഷ്മിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പരാതി ലഭിച്ചിട്ടുണ്ടന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം.

മുട്ടിൽ ഡബ്ല്യൂ.ഒ.സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.എ.എസ്.എൽ.പി/എം .എ.എസ്.എൽ.പി/എം.എസ് സി. സ്പീച്ച് പാത്തോളജിസ്റ്റ് യോഗ്യതയുള്ളവർ  ജൂലൈ 29 നകം wmospecials@gmail.com ലോ 9744067001, 9744312033 നമ്പറുകളിലോ ബന്ധപ്പെടണം.

കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി, എടവക, വേരോട്ട് വീട്ടിൽ, മുഹമ്മദ് വേരോട്ട്(46) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ

വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.