വയനാട് ജില്ലയില്‍ ഇന്ന് (16.03.21) 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35 പേര്‍ രോഗമുക്തി നേടി. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27755 ആയി. 26897 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 692 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍
ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ