സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 95 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,193 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,24,50,771 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4435 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 247, കോഴിക്കോട് 230, കൊല്ലം 222, തിരുവനന്തപുരം 125, കോട്ടയം 157, മലപ്പുറം 162, പത്തനംതിട്ട 148, കണ്ണൂര്‍ 104, തൃശൂര്‍ 134, കാസര്‍ഗോഡ് 119, ആലപ്പുഴ 86, പാലക്കാട് 26, ഇടുക്കി 62, വയനാട് 57 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 3, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 229, കൊല്ലം 515, പത്തനംതിട്ട 180, ആലപ്പുഴ 145, കോട്ടയം 197, ഇടുക്കി 94, എറണാകുളം 310, തൃശൂര്‍ 202, പാലക്കാട് 101, മലപ്പുറം 177, കോഴിക്കോട് 371, വയനാട് 100, കണ്ണൂര്‍ 141, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,904 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,31,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3932 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 473 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ

ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

കർക്കിടകവും ആരോഗ്യ സംരക്ഷണവും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ജൂലൈ 25 മുതൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *