കല്‍പ്പറ്റ നിയോജകമണ്ഡലം ഫ്ളൈയിങ്ങ് സ്‌ക്വാഡ് പരിശോധനയില്‍ രേഖകളില്ലാതെ വാഹനങ്ങളില്‍ കൊണ്ടുപോകുകയായിരുന്ന വിദേശ കറന്‍സിയും പണവും പിടികൂടി. പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറില്‍ നിന്ന് ഒരു ലക്ഷം രൂപയും കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറില്‍ നിന്ന് 4100 യു.എസ് ഡോളറുമാണ് പിടികൂടിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ സി അലക്സ്, ചാര്‍ജ് ഓഫീസര്‍ അബ്ദുള്‍ ഗഫഫൂര്‍, ടീം അംഗങ്ങളായ സ്മിബിന്‍, ഷിജു, അബ്ദുള്‍ ബഷീര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

ഓണചന്ത ആരംഭിച്ചു
കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ