മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററിനറി ലാബിന്റെയും പാലിന്റെ അധിക വില വിതരണോദ്ഘാടനവും സഹകരണ സംഘം പ്രസിഡന്റ് പി.പി.ജയന്‍ നിര്‍വ്വഹിച്ചു. ക്ഷീര സംഘത്തില്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 കാലയളവില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് 1.25 രൂപ പ്രകാരം 76 ലക്ഷം രൂപ അധിക വിലയായി നല്‍കും. 2025 ജൂലൈ മാസത്തില്‍ അളന്ന പാലിന് രണ്ട് രൂപ പ്രകാരം അധിക വിലയായ 11 ലക്ഷം രൂപ ഉള്‍പ്പെടെ 87 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ക്ഷീര കര്‍ഷകര്‍ക്ക് ഓണത്തിന് മുന്‍പായി തുക വിതരണം ചെയ്യും. മീനങ്ങാടി ക്ഷീര സംഘം സെക്രട്ടറി കെ.ബി മാത്യു, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







