ഐ എഫ് എസ് സി കോഡ് തെറ്റായാല്‍ അയയ്ക്കുന്ന പണം ലക്ഷ്യത്തിലെത്തുമോ..?

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഏത് അക്കൗണ്ടിലേക്കാണോ പണമയക്കേണ്ടത് ആ ബാങ്കിന്റെ ഐ എഫ് എസ് സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) ചോദിക്കാറുണ്ട്. ഇവിടെ അക്കൗണ്ട് നമ്പറും പേരും മാത്രമല്ല ഐ എഫ് എസ് കോഡും നല്‍കേണ്ടതുണ്ട്. എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ്, ഐ എം പി എസ് എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മുമ്പും ആര്‍ക്കാണോ പണമയക്കുന്നത് അയാളുടെ അക്കൗണ്ട് നമ്പറും പേരും ബാങ്കിന്റെ പേരും ഐ എഫ് എസ് കോഡും അടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം. ആര്‍ ബി ഐ യുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടില്‍ പണം കൈപ്പറ്റുന്ന ആളുടെ പേര് നല്‍കണം എന്ന് നിര്‍ബന്ധമുണ്ട്.

ഐ എഫ് എസ് സി

രാജ്യത്തെ ഒരോ ബാങ്ക് ബ്രാഞ്ചും കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് ഐ എഫ് എസ് കോഡ്. ഓരോ ബാങ്ക് ശാഖകള്‍ക്കും ഓരോ 11 അക്ക ആല്‍ഫാന്യൂമറിക്ക് കോഡുണ്ടാകും. ‘എച്ച്ഡിഎഫ്‌സി0001486’ എന്ന ഉദാഹരണത്തില്‍ ആദ്യത്തെ നാല് അക്ഷരങ്ങള്‍ ബാങ്കിന്റെ പേരാണ്. പലപ്പോഴും ചുരുക്കരൂപം. അഞ്ചാമത്തേത് പൂജ്യം. പിന്നീട് വരുന്ന ആറ് അക്കങ്ങള്‍ ബാങ്കിന്റെ പ്രത്യേക ശാഖകളെ പ്രതിനിധാനം ചെയ്യുന്നു. അതായത് ഐ എഫ് എസ് സി ഉപയോഗിക്കുന്നതിലൂടെ ആര്‍ക്കാണോ പണമയക്കേണ്ടത് അയാളുടെ ബാങ്ക ്ബ്രാഞ്ച് കൃത്യമായി തിരിച്ചറിയാനാകുന്നു.

ഐ എഫ് എസ് സി തെറ്റിയാല്‍

സാധാരണ നിലയില്‍ ബനിഫിഷ്യറിയെ ആഡ് ചെയ്യുന്നതിന്റെ ഭാഗമായി ബാങ്കും ബ്രാഞ്ചും തന്നിരിക്കുന്ന ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ ഐ എഫ് എസ് കോഡ് സ്വയം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വയം എന്റര്‍ ചെയ്യുകയും ആകാം.

പണമയക്കേണ്ട ബാങ്കിന്റെ ബ്രാഞ്ച് കോഡ് മാറിയാലും സാധാരണ നിലയില്‍ അക്കൗണ്ട് നമ്പറും പേരും ശരിയാണെങ്കില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കാനാണ് സാധ്യത. കാരണം ഐ എഫ് എസ് കോഡിന് ശേഷം വരുന്ന റഫറന്‍സ് പോയിന്റ് അക്കൗണ്ട് നമ്പറും അക്കൗണ്ടുടമയുടെ പേരുമാണ്. ഇതു രണ്ടും ശരിയാണെങ്കില്‍ ഒരേ ബാങ്കിന്റെ തന്നെ ബ്രാഞ്ച് മാറിയാലും ഇടപാട് നടക്കാനാണ് കൂടുതല്‍ സാധ്യത.

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു.

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കുറുവ

മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി  താലൂക്ക് തല വികസന സമിതി യോഗത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തിൽ

വനിത ഹോസ്റ്റൽ വാർഡൻ നിയമനം

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024), ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി

കിടുവല്ല അല്‍ കിടു! റെക്കോഡുകള്‍ സ്വന്തം പേരിലാക്കി ഐഫോണ്‍ 17 എയര്‍; വില വെറും ‘ഒന്നേകാല്‍ ലക്ഷം’ മുതല്‍

ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.