സിവിൽ ഡിഫെൻസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ വാരമ്പറ്റ മാഖാമിന്റെ സമീപത്തുള്ള പുഴയിൽ തടയണ നിർമ്മിച്ചു.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ റഷീദ് വാഴയിൽ നിർമ്മാണ ഉദ് ഘടനം നിർവഹിച്ചു.പത്തോളം
സിവിൽ ഡിഫെൻസ് വോളണ്ടിയേഴ്സ് ചേർന്നാണ് തടയണ നിർമ്മിച്ചത്.ശർനാസ്, സ്റ്റീഫൻ, അനൂപ് തുടങ്ങിവർ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.