പനമരം ആര്യന്നൂര്‍ നടയില്‍ ബൈക്കപടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് മുക്രി വീട്ടില്‍ ഉവൈസ് (19) ആണ് മരിച്ചത്. ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പനമരം മേച്ചേരി ചക്കരാട്ടുവളപ്പില്‍ മുജീബിന്റെ മകന്‍ അമീന്‍ റഹ്മാന്‍ (11) നെ ഗുരുതര പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അമീന്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് ജീപ്പിനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി