സൗജന്യ കോവിഡ് – 19 വാക്സിനേഷൻ ക്യാമ്പ് കാട്ടിമൂലയിൽ

കാട്ടിമൂല:കെസിവൈഎം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പോരൂർ ഇടവകയിൽ വെച്ച് കരിമാനി,പോരൂർ, വാളാട്, വലിയകൊല്ലി,പ്രശന്തഗിരി, മുതിരേരി, യവനാർകുളം
പരിധിയിൽപ്പെട്ട എല്ലാവർക്കുമായി സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു.ഏപ്രിൽ 15 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പോരൂർ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി ആരംഭിക്കും.
പ്രതിരോധ കുത്തിവെപ്പ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ്‌ കവലക്കാടൻ,മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയടാന്റെയും, യൂണിറ്റ് ഡയറക്ടർ ഫാ. റിബിൻ പേഴാക്കാട്ടിൽ മറ്റു മേഖല-യൂണിറ്റ് ഭാരവാഹികളുടെയും, സാന്നിദ്ധ്യത്തിൽ നടത്തപ്പെടും.

വാക്സിനേഷൻ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് അയച്ചോ, ഫോൺ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യുക.

ജോബിഷ് ജോസ് പന്നികുത്തിമാക്കൽ :- +919497651864

അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ :- 7356065879

മെസ്സേജ് അയക്കുന്നവർ പേര്, വീട്ടുപേര്, വയസ്സ്, വാർഡ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതാണ്. വാക്‌സിനെടുക്കുവാൻ വരുന്നവർ ഒരു ഫോട്ടോയും ഐഡി പ്രുഫ് കരുതുക

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *