ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി, അറിയാം ഐതീഹ്യവും ആഘോഷവും.

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേടമാസത്തിലെ വിഷു ഓരോ മലയാളിക്കും പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെയപ്പാണ്. എന്നാല്‍ ഇത്തവണ കൊവിഡ് കാലത്തുള്ള ഒരു വിഷു ആഘോഷം കൂടിയാണിതെന്ന് വേണം പറയാന്‍.

കേരളത്തിന്റെയും മലയാളിയുടെയും കാര്‍ഷിക സംസ്‌കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീകം കൂടിയാണ് വിഷു. കണി നന്നായാല്‍ ആ വര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിറയുമെന്നാണ് മലയാളിയുടെ വിശ്വാസം. വിഷു ഐതീഹ്യവും ആഘോഷവും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

എന്താണ് വിഷു.

വിഷുവെന്നത് തുല്യമായത് എന്നാണ് അര്‍ത്ഥം. മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസം ആണ് നാം വിഷു ആഘോഷിക്കുന്നത്. അതായത് രാത്രിയും പകലും തുല്യമായ ദിവസം. ശ്രീകൃഷ്ണനുമായും ശ്രീരാമനുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങളാണ് വിഷുവുമായി നിലനില്‍ക്കുന്നത്.

ഒന്നാമത്തെ ഐതീഹ്യം

അഹങ്കാരിയായ നരകാസുരന്റെ ദ്രോഹം സഹിക്കവയ്യാതെ ആളുകള്‍ ശ്രീകൃഷ്ണനുമുന്നില്‍ അഭയം തേടിയെത്തി. തുടര്‍ന്ന് നരകാസുര ദര്‍പ്പം ശമിപ്പിക്കാന്‍ കൃഷ്ണന്‍ യുദ്ധത്തിനൊരുങ്ങി.ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. തുടര്‍ന്ന് പ്രാഗ്ജ്യോതിഷത്തില്‍ വെച്ച് ഘോരമായ യുദ്ധത്തില്‍ മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം കൃഷ്ണന്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

രണ്ടാമത്തെ ഐതീഹ്യം

രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണത്രേ കാരണം. കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുക്കണി

വിഷു ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് വിഷുക്കണി. പുലര്‍ച്ചെ കണികണ്ട് ഉണരുന്നതോടെയാണ് വിഷുദിന ആഘോഷങ്ങള്‍ തുടങ്ങുന്നത്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും ഒപ്പം തേച്ച് മിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും വയ്ക്കുന്നു.

വിഷു കൈനീട്ടം

വിഷു കൈനീട്ടമാണ് മറ്റൊരു പ്രധാനപ്പെട്ട ആചാരം. ഗൃഹനാഥനാണ് കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കുക. വര്‍ഷം മുഴുവന്‍ സമ്പദ് സമൃദ്ധി ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ച് പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക.

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി

എഐ ഡിസൈന്‍ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍; വിപ്ലവം സൃഷ്‌ടിക്കാന്‍ ഗൂഗിളിന്‍റെ ഐസോമോർഫിക് ലാബ്‌സ്

ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമണ്‍ ട്രയല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മരുന്നുകള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയിലും തയ്യാറാക്കാന്‍ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുത്തന്‍ രീതി

തിരുവനന്തപുരം: തത്ക്കാല്‍ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒടിപിയിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ, ജമ്മുകശ്മീര്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ഉജിത് സിംഗാള്‍

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *