കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തപ്പോള്‍ നടപടി സ്വീകരിക്കാതിരുന്ന ജില്ലാ ഭരണകൂടവും സര്‍ക്കാരും ഇപ്പോള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അമിത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വയനാട് ടൂറിസം അസോസിയേഷന്‍.നിപ്പയും പ്രളയങ്ങളും തകര്‍ത്തെറിഞ്ഞ ടൂറിസത്തെ കഴിഞ്ഞ ഒരു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചപ്പോള്‍ മേഖലയ്ക്ക് അനുകൂലമായി യാതൊരു നിലപാടുകളും സ്വീകരിക്കാത്ത, ധനസഹായങ്ങള്‍ നല്‍കാത്ത സര്‍ക്കാര്‍ ഈ അവധിക്കാലത്ത് വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് വയനാട് ടൂറിസം അസോസിയേഷന്‍ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തുന്നു.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936