സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. എഴുത്ത് പരീക്ഷകള്‍ അവസാനിക്കുകയാണെങ്കിലും എസ്എസ്എല്‍സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതിനാല്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക ബാക്കിയാണ്.മെയ് അഞ്ചിന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്. മൂല്യനിര്‍ണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷ നടക്കാത്തതിനാല്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന് ശേഷം പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മൂല്യനിര്‍ണയം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എങ്ങനെ നടത്താന്‍ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്. പ്ലസ്ടു പരീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 28ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406