കാമുകിയെ ലൈവില്‍ പീഡിപ്പിച്ച് കൊന്നു ;യൂട്യൂബര്‍ക്ക് കഠിനതടവ്.

മോസ്‌കോ:പലപ്പോഴും വ്യത്യസ്തതകളും, വൈവിദ്യങ്ങളും ഉപയോഗിച്ചു പല യൂട്യൂബ് ചാനലുകാരും വൈറലാവാറുണ്ട്. എന്നാൽ മനസ്സാക്ഷിയെ ഞെട്ടിക്കും വിധത്തിലുള്ള ലൈവുകൾ യുട്യൂബിൽ ഒരുപക്ഷെ ആദ്യമാവും.മോസ്കൊയിലാണ് സംഭവം. തന്റെ കാമുകിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യുട്യൂബിലൂടെ ലൈവായി സ്ട്രീമിങ് നടത്തി കാമുകിയെ കൊന്നു.കാമുകന് ആറ് വർഷം കഠിന തടവ് കോടതി മോസ്‌കോ കോടതി വിധിച്ചു. ലോകമെങ്ങും കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായ റഷ്യന്‍ യൂ ട്യൂബറായ സ്റ്റാനിസ്‌ലാവ് റെഷനിക്കോവ് എന്ന മുപ്പതുകാരനാണ് റഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചത്. മുറിക്കുള്ളില്‍ നഗ്‌നയായി കിടക്കുന്ന യുവതിയെ കൊടും തണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളുന്നതും പിന്നീട് അവരെ തിരിച്ചുകൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആയിരക്കണക്കിനാളുകള്‍ തല്‍സമയം ഈ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് യുവതി മരിച്ചത്. ഇയാളുടെ കാമുകി വാലന്റിന ഗ്രിഗറിയേവയാണ് തല്‍സമയ സംപ്രേഷണത്തിനിടെ കാണികള്‍ക്ക് മുന്നില്‍ മരിച്ചത്. തലക്കേറ്റ അടികളാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. താന്‍ പലവട്ടം കാമുകിയെ തലയ്ക്ക് അടിച്ചതായി ഇയാള്‍ പിന്നീട് പൊലീസില്‍ മൊഴി നല്‍കി. 2020 ഡിസംബറിലാണ് മോസ്‌കോയിലെ ഇയാളുടെ ഫ്‌ലാറ്റില്‍ ഈ സംഭവം നടന്നത്. കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം കാണിച്ചാല്‍ വന്‍തുക നല്‍കാമെന്ന് ആരോ യൂ ട്യൂബ് കമന്റില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ്, ലൈവ് സ്ട്രീമിംഗിനിടെ ഇയാള്‍ അവളെ ഉപദ്രവിച്ചത്. പല തവണ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം, നഗ്‌നയായ യുവതിയെ സീറോ ഡിഗ്രിക്ക് താഴെ തണുപ്പുള്ള അവസ്ഥയില്‍ ബാല്‍ക്കണിയിലേക്ക് ഇയാള്‍ തള്ളുകയായിരുന്നു. കുറേ കഴിഞ്ഞ് വീണ്ടും അകത്തു കൊണ്ടുവന്നെങ്കിലും ഈ സമയമായപ്പോഴേക്കും അവള്‍ മരിച്ചിരുന്നു. തല്‍ക്ഷണം കാണികളിലൊരാള്‍ പൊലീസിനെ അറിയിക്കുകയും അവര്‍ ഇയാളുടെ വീട്ടിലെത്തുകയും ചെയ്തു. അപ്പോഴും ഇയാള്‍ ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വെച്ചാണ് പൊലീസിന് ഒപ്പമെത്തിയ ഡോക്ടര്‍ വാലന്റിനയുടെ മരണം സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ടു. ലോകമാകെ ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. കൊടും തണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളിയതാണ് മരണകാരണമെന്നായിരുന്നു ആദ്യത്തെ വിവരം. എന്നആല്‍, പിന്നീട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇയാള്‍ മനോരോഗിയാണെന്ന് പിന്നീട് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. മോസ്‌കോയിലെ കോടതിയാണ് ഇയാള്‍ക്ക് ആറു വര്ഷം കഠിന തടവ് വിധിച്ചത്.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം

ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ

അധ്യാപക നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ താത്ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക്/ ബി.ഇയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബര്‍ 17 ന് രാവിലെ

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.