കൊവിഡ് പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമം

കൊവിഡ് പരിശോധനാക്കിറ്റുകള്‍ക്ക് ക്ഷാമം,കൗണ്ടിംഗ് സ്റ്റാഫ് പോളിംഗ് ഏജന്റുമാര്‍ക്കുള്‍പ്പെടെ ഇന്ന് നടത്താനിരുന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ മുടങ്ങി. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1300ലധികം പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തേണ്ടിയിരുന്നത്. മെയ് 1ന് ഇത്തരകാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നീക്കവുമായി ആരോഗ്യ വകുപ്പ്. കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ പല കേന്ദ്രങ്ങളിലും നടക്കുന്ന ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ക്കും മുടക്കം വന്നു.എന്നാല്‍ അടുത്ത ദിവസം തന്നെ കിറ്റുകള്‍ എത്തുമെന്നും അടിയന്തര പരിശോധനകള്‍ക്കായുളള കിറ്റുകള്‍ ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മെയ് 2 ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച കൗണ്ടിംഗ് സ്റ്റാഫ്, പോളിംഗ് ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അതനുസരിച്ച് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഇന്ന് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചെങ്കിലും കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് മുടങ്ങുകയാണ് ഉണ്ടായത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി 1397 പേരുടെ കണക്കാണ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 295 കൗണ്ടിംഗ് സ്റ്റാഫ്, 195 പോളിംഗ് ഏജന്റുമാര്‍, 7 സ്ഥാനാര്‍ത്ഥികള്‍, 15 മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയും കല്‍പ്പറ്റ മണ്ഡലത്തില്‍ 275 കൗണ്ടിംഗ് സ്റ്റാഫ്, 160 പോളിംഗ് ഏജന്റുമാര്‍, 7 സ്ഥാനാര്‍ത്ഥി, 45 മാധ്യമ പ്രവര്‍ത്തകര്‍ , സുല്‍ത്താന്‍ ബത്തേരിയില്‍ 279 കൗണ്ടിംഗ് സ്റ്റാഫ്, 100 പോളിംഗ് ഏജന്റുമാര്‍ 4 സ്ഥാനാര്‍ത്ഥികള്‍ 15 മാധ്യമപ്രവര്‍ത്ത കര്‍എന്നിങ്ങനെയാണ് കണക്കുകള്‍. ഇവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളാണ് കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് പല സ്ഥലത്തും മുടങ്ങിയത്. ടെസ്റ്റ് മുടങ്ങിയതിനെ തുടര്‍ന്ന് മെയ് 1 ന് അതായത് വോട്ടെണ്ണല്‍ ദിനത്തിന്റെ തലേന്ന് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നീക്കവുമായാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് സാധാരണ രീതിയില്‍ നടന്നു വരാറുള്ള ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകളും പല കേന്ദ്രങ്ങളിലും മുടങ്ങുന്ന അവസ്ഥയുമുണ്ടായി.

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവൻ കവർന്നു

ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു.സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച. ഓ‍ർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.