ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഇനിയുള്ള രണ്ടാഴ്ച്ച രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കര്‍ശന ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇതിന്റെ ഭാഗമായി നീലഗിരി അതിര്‍ത്തിയിലെ ടാസ്മാക് ഷോപ്പുകള്‍ അടയ്ക്കണമെന്ന് അറിയിച്ച് നീലഗിരി കളക്ടര്‍ക്ക് കത്ത് കൈമാറിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇഖ്റാ ആശുപത്രിയുടെ കീഴില്‍ 50 കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്.10 ഐ.സി.യു കിടക്കകളും, 4 വെന്റിലേറ്റര്‍ യൂണിറ്റുകളുമാണ് ഇവിടെ സജ്ജമായിട്ടുള്ളത്. 2 കോവിഡ് ഡയാലിസിസ് രോഗികളെ ചികില്‍സിക്കാനും സൗകര്യമുണ്ട്. ജില്ലയില്‍ അഞ്ച് യൂണിറ്റ് ഓക്സിജന്‍ പോര്‍ട്ടലുകള്‍ തുടങ്ങുന്നതിനും നടപടിയായി. കൂടാതെ ഒന്നര ലക്ഷത്തിന്റെ ഓക്സിജന്‍ സിലിണ്ടര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. വൈകാതെ 2 സിലിണ്ടറുകള്‍ കൂടി എത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം