’മരുന്ന് വാങ്ങാൻ പോവുകയാ സാറേ..’ കുറിപ്പടി കണ്ട പൊലീസ് ഞെട്ടി..!

കാസർകോട് ∙ ‌‌എല്ലാവരും കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോൾ വെയിലും മഴയും കൊണ്ട് പൊലീസുകാർ നിരത്തിലിറങ്ങുന്നത് നാടിനു കരുതലേകാനാണ്. എന്നാൽ പൊലീസുകാരെ പറ്റിച്ച് പുറത്തിറങ്ങാൻ ചിലർ കാണിക്കുന്ന വിദ്യകൾ കേട്ടാൽ ആരും ചിരിച്ചു പോകും. നട്ടാൽ കുരുക്കാത്ത കളവുകളാണ് ചിലർ പറയുന്നത്. മരുന്നാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ചാർജറും പഴങ്ങളും കൊടുത്തയച്ച ക്രൂരതമാശകൾ വരെയുണ്ടായി. ഇത്തരം ചില അനുഭവങ്ങൾ.

ലോക്ഡൗണിന്റെ ആദ്യ ദിനം. അഡൂർ ഭാഗത്തു നിന്ന് മുള്ളേരിയയിലേക്ക് പോവുകയായിരുന്ന കാറിന് ആദൂർ പൊലീസ് സ്റ്റേഷന്റെ സമീപത്തു വച്ച് പൊലീസുകാർ കൈ കാണിച്ചു. കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരോട് സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് മറുപടി. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോൾ പയ്യന്നൂരിൽ നിന്ന് മഞ്ഞംപാറയിലെ അമ്മായിയുടെ വീട്ടിലേക്ക് പോയതാണെന്നായിരുന്നു മറുപടി; മാത്രമല്ല പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.

കാറിന്റെ ചില്ല് താഴ്ത്തി പരിശോധിച്ചപ്പോൾ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരൻ പൂച്ച. കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവർ സത്യം പറഞ്ഞു. മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാൻ പോയത്. ലോക്ഡൗൺ ആയിട്ടും പയ്യന്നൂരിൽ നിന്ന് മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാനെത്തിയ ഇവർക്കെതിരെ പൊലീസ് കേസെടുത്തു. എത്ര കള്ളങ്ങൾ പറഞ്ഞായിരിക്കും ഇവർ ഇവിടെ വരെ എത്തിയതെന്നാണ് പൊലീസിന്റെ തന്നെ സംശയം.

∙ജില്ലാ അതിർത്തിയിലെ ചെക്പോസ്റ്റിലാണ് സംഭവം. പൊലീസ് പരിശോധനയ്ക്കിടെ ബൈക്കിൽ ഒരു യുവാവ് എത്തി. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോൾ മരുന്ന് വാങ്ങാൻ പോവുകയാണെന്നായിരുന്നു ഉത്തരം. കുറിപ്പടി ചോദിച്ചപ്പോൾ കീശയിൽ നിന്ന് എടുത്ത് നൽകി. അത് നോക്കിയപ്പോഴാണ് പൊലീസ് ശരിക്കും അമ്പരന്നത്!. 2018 ൽ ഡോക്ടർ കുറിച്ചതാണെന്നു മാത്രമല്ല, പനിക്കുള്ള പാരസെറ്റമോളും മറ്റൊരു മരുന്നും. അപ്പോൾ തന്നെ തിരിച്ചയക്കുകയും ചെയ്തു. തിരിച്ചുപോകുമ്പോൾ ഒരു സത്യം പറഞ്ഞു; കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ഇതു കാണിച്ചാണ് പലപ്പോഴും പോയിരുന്നത്.

∙രണ്ടു ദിവസം മുൻപ് ഒരാൾ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ ചെറിയൊരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കെട്ടുമായി എത്തി. ടാറ്റ കോവിഡ് ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന് ഈ പൊതി നൽകണം. കുറച്ചു മരുന്നുകളാണ്. പൊലീസ് അത് പെട്ടെന്ന് തന്നെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അവിടത്തെ പൊലീസുകാർ ഇത് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സത്യം മനസിലായത്. അതിനുള്ളിൽ കുറച്ച് പഴങ്ങളും മൊബൈൽ ഫോൺ ചാർജറും!. പൊലീസിന്റെ നല്ല മനസ്സിനെ പോലും ഇത്തരം അനുഭവങ്ങൾ വേദനിപ്പിക്കുമെന്നതിൽ സംശയമില്ല.

കാസർകോട് നഗരത്തിന്റെ അടുത്തുള്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സംഭവം. പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ ഫ്രീക്കനോട് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോൾ സാധനങ്ങൾ വാങ്ങിക്കാനെന്നായിരുന്നു മറുപടി. എന്ത് സാധനം എന്നു ചോദിച്ചപ്പോൾ മറുപടി പറയാൻ ഒന്ന് താമസിച്ചു. പൊലീസുകാർക്ക് സംശയം തോന്നി വീട്ടിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടു. ഫോണെടുത്തത് അമ്മ. എന്തൊക്കെയാ വാങ്ങേണ്ടത് എന്നായിരുന്നു ഫോൺ എടുത്ത ഉടൻ യുവാവിന്റെ ചോദ്യം. കാര്യം മനസിലാകാത്തതിനാൽ നീ എവിടെ പോയതാ എന്നായിരുന്നു അമ്മയുടെ ചോദ്യം. ഇതോടെ യുവാവ് പറഞ്ഞത് കളവാണെന്ന്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.