ഒരു മാസത്തെ റമദാന് വ്രതശുദ്ധിക്ക് ശേഷം വന്നണഞ്ഞ ചെറിയ പെരുന്നാള്‍ വീടുകളില്‍ ആഘോഷിച്ച് വിശ്വാസികള്‍.
ഉള്ളതില്‍ ഏറ്റവും പുതിയ വസ്ത്രം ധരിച്ച് പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെയാണ് നടത്തിയത്.
ആഘോഷത്തിന് പൊലിമ കുറവാണെങ്കിലും ഉള്ളത് കൊണ്ട് എല്ലാം ഭംഗിയാക്കാന്‍ എല്ലാ വീടുകളിലും മുതിര്‍ന്നവരും സ്ത്രീകളും ശ്രദ്ധിച്ചു.
ഇത്തവണ റമദാന് മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.
പൂര്‍ണമായും കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോബ് കാലം കടന്നുപോയത്. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്.
പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ ആകെ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കബോളങ്ങളില് അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തിരക്ക് അനുഭവപ്പെട്ടു. വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് തിരക്കുകള്‍ ഉണ്ടായിരുന്നില്ല.
പുത്തന്‍ വസ്ത്രങ്ങള്‍ എത്തിച്ച വസ്ത്രവ്യാപാരികളാണ് ശരിക്കും പ്രതിസന്ധിയിലായത്. ആഘോഷങ്ങള്‍ കുറച്ച് കോവിഡ് മുക്തിക്കായി പ്രാത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത പണ്ഡിതര്‍ ആഹ്വാനം ചെയ്തത്.