കമ്മന കുരിശിങ്കലിനടുത്ത് വെച്ച് കാല്‍നട യാത്രികയായ ഏഴു വയസ്സുകാരി ജീപ്പിടിച്ച് മരിച്ചു. കുരിശിങ്കല്‍ പൂവത്തിങ്കല്‍ വീട്ടില്‍ സന്തോഷ്-സിജില ദമ്പതികളുടെ മകള്‍ മഗല്‍സ (7) യാണ് മരിച്ചത്.
ആറാട്ടുതറ സ്‌ക്കൂളിലെ ഒന്നാം തരം വിദ്യാര്‍ത്ഥിനിയാണ് മഗല്‍സ.
പ്രദേശവാസിയുടെ ജീപ്പാണ് തട്ടിയത്.
പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം റോഡിലൂടെ നടന്നു പോകുമ്പോഴാണ് അപകടമെന്നാണ് വിവരം.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







