ചെറിയ പെരുന്നാള്‍ വീടുകളില്‍ ആഘോഷിച്ച്‌ വിശ്വാസികള്‍

ഒരു മാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം വന്നണഞ്ഞ ചെറിയ പെരുന്നാള്‍ വീടുകളില്‍ ആഘോഷിച്ച്‌ വിശ്വാസികള്‍.
ഉള്ളതില്‍ ഏറ്റവും പുതിയ വസ്ത്രം ധരിച്ച്‌ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാണ് നടത്തിയത്.

ആഘോഷത്തിന് പൊലിമ കുറവാണെങ്കിലും ഉള്ളത് കൊണ്ട് എല്ലാം ഭംഗിയാക്കാന്‍ എല്ലാ വീടുകളിലും മുതിര്‍ന്നവരും സ്ത്രീകളും ശ്രദ്ധിച്ചു.

ഇത്തവണ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.
പൂര്‍ണമായും കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോബ് കാലം കടന്നുപോയത്. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്.

പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ ആകെ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കബോളങ്ങളില്‍ അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തിരക്ക് അനുഭവപ്പെട്ടു. വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് തിരക്കുകള്‍ ഉണ്ടായിരുന്നില്ല.

പുത്തന്‍ വസ്ത്രങ്ങള്‍ എത്തിച്ച വസ്ത്രവ്യാപാരികളാണ് ശരിക്കും പ്രതിസന്ധിയിലായത്. ആഘോഷങ്ങള്‍ കുറച്ച്‌ കോവിഡ് മുക്തിക്കായി പ്രാത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത പണ്ഡിതര്‍ ആഹ്വാനം ചെയ്തത്.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.