വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 33 കെ.വി ലൈനിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഏപ്രിൽ 28) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന കാലിക്കുനിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ പ്രദേശത്ത് നാളെ (ഏപ്രിൽ 28) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.








